ഇന്ന് ലോകത്ത് നിലനിൽക്കുന്ന പ്രധാന മതങ്ങളായ ഹിന്ദു മതം, ബുദ്ധമതം, ക്രിസ്തു മതം തുടങ്ങി മിക്ക മതങ്ങളിലും ദ്വിമാന അഥവാ ത്രിമാന രൂപങ്ങളെ ആരാധനയുടെ ഭാഗമാക്കിയിട്ടുണ്ട്. നടരാജൻ, അയ്യപ്പൻ, ശ്രീബുദ്ധൻ, യേശുദേവൻ, വിശുദ്ധൻമാർ, ഗുരുക്കൻമാർ തുടങ്ങിയവരുടെ മനുഷ്യ സാദൃശ്യമുള്ള പ്രതിമകളിൽ തുടങ്ങി കുരിശ്, ഓം രൂപം, സർപ്പ രൂപം, മൃഗ രൂപങ്ങൾ, സ്തൂപങ്ങൾ, നിലവിളക്ക്, കണ്ണാടി, ലിംഗം, തറകൾ, വൃക്ഷങ്ങൾ തുടങ്ങിയ മനുഷ്യരൂപമല്ലാത്ത ത്രിമാന രൂപങ്ങൾ വരെ വിഗ്രഹം എന്ന വിഭാഗത്തിൽ പെടുന്നു. ചിത്രങ്ങളെ ദ്വിമാന വിഗ്രഹങ്ങൾ എന്നു നിർവചിക്കാം.
പലപ്പോഴും പല പേരുകളും വാക്കുകളും മനസിൽ ഓർമ്മകളായി കുടിയേറിയിരിക്കുന്നത് ആ പേരുകളുമായി ബന്ധപ്പെട്ടിരിക്കുന്ന മൂർത്തമായ വസ്തുക്കളുടെ ബിംബങ്ങളായിട്ടാകും ഉദാഹരണത്തിന് ഈഫൽ ഗോപുരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് ആ പേര് കേൾക്കുന്ന മാത്രയിൽ ഉണ്ടാകുന്ന ഓർമ്മ (മാനസിക ബിംബം അഥവാ ബിംബങ്ങൾ) എന്നത് അയാൾ കണ്ടു പരിചയിച്ച ചിത്രങ്ങളിലെ ഈഫൽ ഗോപുരത്തിന്റേതായിരിക്കും, നേരിട്ട് ആ ഗോപുരം കണ്ടിട്ടുള്ളവർക്ക് ത്രിമാന രൂപത്തിലും അതിനെ ഓർമ്മിക്കുവാൻ കഴിയുന്നു. ഓർമ്മയിലെ ബിംബങ്ങളെ തന്റെ സവിശേഷമായ ഭാവനയാൽ പുതിയ തലത്തിലേക്ക് കൊണ്ടു പോകാനും മനുഷ്യന് കഴിയും. ഈഫൽ ഗോപുരം തലകീഴായി നിൽക്കുന്നതായും, ചരിഞ്ഞു വീഴുന്നതായും, അതിനു മുകളിൽ മഴ പെയ്യുന്നതായും ഒക്കെ ചിന്തിക്കാൻ ഭാവന എന്ന ശേഷി നമ്മെ സഹായിക്കുന്നു. അതായത് പ്രാഥമികമായി ബിംബവൽക്കരണവും അത് നടന്നുകഴിഞ്ഞാൽ ക്രമാനുഗതമായി അതിനെ ഭാവനയാകുന്ന "അപ്ലിക്കേഷൻ" ഉപയോഗിച്ച് "അനിമേറ്റ് " ചെയ്യാനും മനുഷ്യന് കഴിയുന്നു. ഈഫൽ ഗോപുരം എന്ന പേര് കേൾക്കുന്ന, എന്നാൽ ചിത്രരൂപേണ പോലും ആ ഗോപുരത്തെ ഓർമ്മയായി പതിവു ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിക്ക് (ഉദ: ചെറിയ കുട്ടികൾ, ശരിയായ പഠനാനുഭം ലഭിക്കാത്തവർ തുടങ്ങിയവർ) ''ഈഫൽ ഗോപുരം" എന്ന നാമം കേട്ടതിൽ നിന്ന് അതിന്റെ ഒരു മാനസിക ബിംബം രൂപപ്പെടുത്താൻ കഴിയുമോ എന്നത് അൽപം സംശയകരമായ വസ്തുത തന്നെയാണ്. ഈ സാഹചര്യത്തിൽ പ്രാഥമികമായി തന്നെ അയാൾക്ക് തന്റെ ഭാവനയെ ഉപയോഗപ്പെടുത്തേണ്ടി വരുന്നു. അയാൾ തന്റെ ഭാവനയാകുന്ന ഉപകരണത്താൽ ഒരു മാനസിക ഈഫൽ ഗോപുരം സൃഷ്ടിക്കുന്നു (ബിംബവത്ക്കരണം). പക്ഷേ ഈ ''മാനസിക ഈഫൽ ഗോപുരം" അയാൾ നേരെത്തേ കണ്ടു പരിചയിച്ച എതെങ്കിലും ഒരു ഗോപുരത്തോട് സാമ്യപ്പെടുവാനേ സാദ്ധ്യതയുള്ളു. മാനസികമായി സൃഷ്ടിക്കപ്പെട്ട ഈ ഗോപുരം യഥാർത്ഥ ഈഫൽ ഗോപുരത്തിന്റേതാകാൻ യാതൊരു വഴിയുമില്ല. അയാൾ തന്റെ മാനസിക ഈഫൽ ഗോപുരത്തെ വാക്കുകളാലോ വരകളാലോ രചിച്ചോ, ത്രിമാനമായി ചെതുക്കിയോ വയ്ക്കാത്തിടത്തോളം മറ്റാർക്കും പ്രാപ്യമല്ലാത്ത ഒരു സ്വകാര്യ ബിംബമായി അത് മനസിൽ തുടരും, എഴുതപ്പെടാത്ത ഒരു കവിത എന്നപോലെ.
ഓർമ്മകളെയും അനുഭവങ്ങളേയും മാനസിക ബിംബങ്ങളായി ശേഖരിച്ചിരിക്കുന്നതു പോലെ ഭൗതീകമായ ഒരോ ദ്വിമാന-ത്രിമാന മൂർത്ത ബിംബങ്ങളിലും ഓർമ്മകളും അനുഭവങ്ങളും ശേഖരിക്കപ്പെട്ടിരിക്കുന്നു. അച്ഛൻ എന്ന "വാക്ക് " ഒരാളുടെ മനസിൽ അയാളുടെ മരണപ്പെട്ട അച്ഛനെക്കുറിച്ചുള്ള മാനസിക ബിംബങ്ങൾ (അനുഭവങ്ങളുടെ ഓർമ്മകൾ) സൃഷ്ടിക്കുന്നതുപോലെ തന്നെ അയാളുടെ അച്ഛന്റെ ''ഫോട്ടോഗ്രാഫും" (ദ്വിമാന വിഗ്രഹം) അയാളിൽ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. അതായത് അയാളുടെ അച്ഛന്റെ വിഗ്രഹത്തിൽ അയാൾക്കുമാത്രം അനുഭവിക്കാൻ കഴിയുന്ന അച്ഛന്റെ ഓർമ്മകൾ ഉൾക്കൊണ്ടിരിക്കുന്നു. മറ്റൊരു വ്യക്തിയിൽ അത് യാതൊരു ഓർമ്മകളോ, ഭാവങ്ങളൊ ഉണർത്തിയെന്നു വരില്ല. ഇവിടെ അച്ഛൻ എന്ന വാക്ക് " അമൂർത്തവും" ' ഫോട്ടോഗ്രാഫ് ''മൂർത്തവും" ആയ രണ്ട് ചോദകങ്ങളായി വർത്തിക്കുന്നു. മരണപ്പെട്ട ഒരു വ്യക്തിയുടെ ഫോട്ടോഗ്രാഫ് കാണുന്ന സമയത്ത് അയാളുടെ സുഹൃത്തുക്കൾക്ക് ഉളവാക്കുന്ന ഓർമ്മകളും ഭാവങ്ങളും മരണപ്പെട്ട വ്യക്തിയുടെ മകനിൽ ഉളവാക്കുന്ന ഓർമ്മകളിൽ നിന്നും ഭാവങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരിക്കും. അതായത് ഒരു വിഗ്രഹം വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത ഓർമ്മകളും ഭാവങ്ങളും ഉണർത്തുന്നു. വിഗ്രഹങ്ങൾ ചോദകങ്ങൾ ആയി വർത്തിക്കുന്നു എന്നതിലുപരി അവയക്ക് പ്രാപഞ്ചികമായി ഒരേ അനുഭവം എല്ലാവരിലും സൃഷ്ടിക്കുവാൻ കഴിയുന്നില്ല. വിഗ്രഹങ്ങളാകുന്ന ചോദകങ്ങൾ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നു. വിഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ആന്തരികാനുഭവങ്ങൾ അനിർവചനീയവും, വ്യക്തിയുടെ ആർജിതാനുഭവങ്ങളെ മാത്രം ആശ്രയിച്ചുമായിരിക്കും. ഒരു രക്തസാക്ഷിയുടെ ബലികുടീരത്തിൽ അവനെ കുറിച്ചുള്ള ഓർമ്മകൾ (അനുഭവങ്ങളുടെ ബിംബങ്ങൾ) ഉൾക്കൊണ്ടിരിക്കുന്നു. പക്ഷേ അത് അവനെ അറിയുന്ന, അവന്റെ അതേ ചിന്താധാരയുള്ള വ്യക്തികളിൽ മാത്രം പ്രതിഫലിക്കുന്നു. അവനേയും അവന്റെ ചിന്തകളേയും കുറിച്ച് തികച്ചും അപരിചിതനായ ഒരാൾക്ക് അത് പ്രതിഫലിച്ചു കിട്ടണമെന്നില്ല. സഹജമായ ഭാവന അവിടേയും ഫലം ചെയ്യും പക്ഷേ യഥാർത്ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല. നിരീശ്വരവാദികളും, യുക്തിവാദികളുമായ കമ്മ്യൂണിസ്റ്റുകാർ പോലും ബലികുടീരങ്ങളോ, സ്തൂപങ്ങൾ തകർക്കപ്പെടുമ്പോൾ വിലപിക്കുന്നതും, രോക്ഷാകുലരാകുന്നതും അക്കാരണത്താലാണ്. അപ്പോൾ പിന്നെ വിഗ്രഹാരാധകരും അതിനെ എതിർക്കുന്നവരും തമ്മിൽ മാനസിക പൊരുത്തക്കേടുകൾ ഉണ്ടാകുന്നതിൽ അതിശയം ഉണ്ടോ?
(തുടരും)
രണ്ടാം ഭാഗം: വിഗ്രഹങ്ങൾ ആവശ്യക്കാർക്ക് മാത്രം
മൂന്നാം ഭാഗം: അമൂർത്തതയുടെ ഭാവം
നാലാം ഭാഗം: അദ്വൈതം അമൂർത്തമായതിന്റെ ശാസ്ത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ