രണ്ടറ്റവും അനന്തയിലേക്ക് നീണ്ടു കിടക്കുന്ന ഒരു സ്കെയിൽ ഉപയോഗിച്ച് അതി സൂക്ഷമായ ഒന്നിനെ അളക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളും ഭൗതീക ശാസ്ത്രം അതിന്റെ സൂഷ്മ ലോകത്ത് അനുഭവിക്കുന്നുണ്ട്. സ്കെയിലെ ചെറിയ അളവുകൾ കൃത്യവും സൂക്ഷമവും ആകുന്നതനുസരിച്ച് പ്രയാസത്തിന്റെ അളവും കുറയും. എത്താവുന്നതിന്റെ പരമാവധി സൂക്ഷ്മതയിലും അളവെടുക്കലുകളിൽ അനിശ്ചിതത്വം ബാക്കി നിൽക്കും. ഭൗതീകമായതെല്ലാം ഇന്ദ്രീയ ഗോചരമല്ല. അതി സൂക്ഷ്മതയിലെ ഭൗതീക നിലനിൽപ്പുകൾ ഉണ്ടായി മറയുന്നവയും, ദ്വൈത പ്രകൃതിയുളളവയും, ഗണിത ചക്ഷുക്കൾക്ക് മാത്രം ദൃശ്യമാകുന്നതു മാകുന്നു. കാണാത്തതെല്ലാം നിലനിൽക്കുന്നില്ല എന്ന വാദം മൂഢമാണ്. പ്രകൃതിയിൽ കാഴ്ചകളുടെ എണ്ണം പരിമിതമാണ്, കാണാത്തത് അനേകവും. നമുക്ക് ഗണിത കണ്ണുകൾ തുറക്കാം... കാണാത്തതും കാണാം.
അടച്ച കണ്ണുകള്ക്ക് അപ്പുറത്തേയ്ക്ക്......... "അതൊരു അലച്ചിലാണ് ആത്മ ശൈലത്തിലെ തണുത്തുറഞ്ഞ എന്നാല് അരണ്ട പ്രകാശം ഒളിഞ്ഞിരിക്കുന്ന നീണ്ട ഇട വഴികളിലൂടെയുള്ള നിതാന്ത യാത്ര.......... ഞാന് അങ്ങനെ ഒരു യാത്രയിലാണ് .......വ്യക്തമായ വെളിച്ചതിലെക്കുള്ള യാത്ര ....ആ യാത്രയില് കാണുന്നതൊക്കെ ഞാന് നിങ്ങളോടെ പറയട്ടെ ?..."
ആകെ പേജ്കാഴ്ചകള്
2018 ജൂലൈ 12, വ്യാഴാഴ്ച
ധ്യാനം
ധ്യാനം
ഊർജ ഉറവയായ പ്രപഞ്ചനാഥന്റെ സ്ഥായീ ഭാവം ആനന്ദം, അത് അനിർവചനീയമായൊരു നിറവാണ്. വിശാലമായ പുൽമേടുകളിൽ, അനന്തതയിലേക്ക് നീളുന്ന താഴ് വാര കാഴ്ചകളിൽ, നിശബ്ദമായൊരു കടും പച്ച കാട്ടിൽ, നിലാമഞ്ഞിറങ്ങി തണുത്ത ഗ്രാമ വീഥികളിൽ, പതഞ്ഞൊഴുകുന്ന അരുവികളിൽ, ഹിമാലയത്തിന്റെയും, സഹ്യന്റെയും ഉത്തുംഗ ശൃംഗങ്ങളിൽ അങ്ങനെ സ്രഷ്ടാവിന്റെ എല്ലാ ഊർജ കഷണങ്ങളിലും ആ പ്രൗഢഗംഭീരമായ നിഗൂഢ ആനന്ദം നിറഞ്ഞിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും, അൽപനേരത്തേക്കെങ്കിലും, ഞാനുമതിനെ അറിഞ്ഞുപോയി. പറയാൻ വാക്കുകളില്ലാതെ നിന്നുപോയ ആ നേരത്ത്, നിറഞ്ഞ നിശബ്ദയിൽ എന്നാൽ ഹൃദയനാദം ഒരു ഇടയ്ക്ക താളം പോൽ തെളിഞ്ഞു കേൾക്കുന്ന, കണ്ണുകൾ നിറഞ്ഞ് തുളളികളായ് പൊഴിഞ്ഞുകൊണ്ടിരുന്ന പൂർണ സ്നേഹത്തിന്റെ അൽപ നിമിഷങ്ങൾ. അതിനെ ഞാനെങ്ങനെ നിർവചിക്കാനാണ്? മാംസബദ്ധമല്ലാത്ത ആ ആനന്ദ കാന്തം ഇപ്പോഴും എല്ലാത്തിലുമിരുന്ന് എന്നെ വലിച്ചുകൊണ്ടിരിക്കുന്നു...അത് നിരന്തരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു.. നീ തെളിഞ്ഞ തടാകത്തിൽ ആഴങ്ങൾ മനോഹരമാകുന്നതു കണ്ടില്ലേ... നീ നിന്റെ തിരയടങ്ങിയ ഉള്ളിലേയ്ക്കു നോക്കൂ...നിരന്തരമായി തേടൂ... എന്നെയറിയൂ.. എന്നിലേക്കു മടങ്ങൂ... ഊർജമേ..നീ ജീവാനന്ദമാണ് നിനക്ക് പരമാനന്ദത്തിലേക്ക് ഒഴുകാതിരിക്കാനാകില്ല..
ഉത്തരം
അയാൾ: ഞാൻ ഉത്തരമാണ്.
ഞാൻ: അതിന് ഞാൻ ചോദിച്ചില്ലല്ലോ?
അയാൾ: നിങ്ങൾ ചോദിക്കണമെന്നില്ല.
ഞാൻ: ചോദ്യമുണ്ടെങ്കിലല്ലേ ഉത്തരം വേണ്ടൂ?
അയാൾ: ഇതാ നിങ്ങൾ ചോദിച്ചിരിക്കുന്നു., ഉത്തരം എപ്പോഴും എല്ലായിടത്തും ഉണ്ട്. നിങ്ങൾക്ക് ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ആകാം.

തെളിയും... വരട്ടെ...
ചിതൽ പുറ്റുകൾ നിറഞ്ഞ ചെമ്പൻ മേട്, പച്ചപ്പ് ലവലേശമില്ല. പണ്ടെന്നോ തീപിടിച്ച് പാതി കരിഞ്ഞ് നിലംപതിച്ച ഒരു മരത്തിന്റെ തോടില്ലാത്ത മിനുസതയിൽ അയാൾ ആകാശം നോക്കി കിടന്നു. തടിയിലെ അവിടവിടെ ബാക്കിയിരുന്ന കരിക്കഷണങ്ങളിൽ അയാൾ നഖമാഴ്ത്തിക്കൊണ്ടിരുന്നു. ഉച്ചയാണ്, കാറ്റിൽ പുല്ലുകൾ ഉരസുന്ന ശീൽക്കാരശബ്ദം. മേലെ തൂവൽമേഘങ്ങൾ ചിതറിയ നീലാകാശം. ഒരു തീപ്പൊരി ചിതറി തെറിക്കുന്നതും അതൊരു വൻ തീയായി ആ ചെമ്പൻമേടിനെ ആകെ എരിക്കുന്നതും അയാൾ സങ്കൽപ്പിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം എരിഞ്ഞു തീരും, കമ്പിയിൽ കറങ്ങുന്ന ഷവായിപോലെ താനീ കരിഞ്ഞ മരക്കൊമ്പിൽ...ആരും കാണില്ല, ആരും അറിയില്ല..മാൻ മിസ്സിംഗ്.. അടുത്ത മഴയത്തെ ആദ്യപുൽനാമ്പായി പുനർജനനം. പുൽക്കൊടികൾക്ക് ക്യാൻസർ വരുമോ?
ദൂരെയൊരു വെളിച്ചം അത് സൂര്യനാണോ? അല്ല സൂര്യൻ തലക്ക് മുകളിലുണ്ട്. അപ്പോൾ അതെന്താണ്.. തീ... അല്ല .. അത് തീയല്ല. കാറ്റിന് വേഗം കൂടി, കാറ്റ് വീശി അത് തണുത്തിരിക്കുന്നു, അൽഭുതം.. ഉണക്ക പുല്ലുകളിൽ അത് ശബ്ദമുണ്ടാക്കിയില്ല, കാതുകൾ ആരോ അമർത്തി അടച്ചതു പോലെയുണ്ട്, നിശബ്ദതയ്ക്ക് താങ്ങാനാകാത്ത കനം, വെയിലുണ്ട് പക്ഷേ ചൂടില്ല... അതാ ആ പ്രകാശം അടുത്തു വരുന്നു... ഹൃദയമിടിപ്പ് ശരീരത്തിലാകമാനം പ്രതിധ്വനിക്കുന്നു... ശരീരം അതിൽ വിറകൊള്ളുന്നു. അതേ ഇത് മരണമാണ്.. ഡോക്ടർമാർ വിധിച്ച സമയത്തെ അത് തെറ്റിച്ചിട്ടില്ല.. ചെമ്പൻമേട് രക്ഷപ്പെട്ടിരിക്കുന്നു.
(തുടരും)ദൂരെയൊരു വെളിച്ചം അത് സൂര്യനാണോ? അല്ല സൂര്യൻ തലക്ക് മുകളിലുണ്ട്. അപ്പോൾ അതെന്താണ്.. തീ... അല്ല .. അത് തീയല്ല. കാറ്റിന് വേഗം കൂടി, കാറ്റ് വീശി അത് തണുത്തിരിക്കുന്നു, അൽഭുതം.. ഉണക്ക പുല്ലുകളിൽ അത് ശബ്ദമുണ്ടാക്കിയില്ല, കാതുകൾ ആരോ അമർത്തി അടച്ചതു പോലെയുണ്ട്, നിശബ്ദതയ്ക്ക് താങ്ങാനാകാത്ത കനം, വെയിലുണ്ട് പക്ഷേ ചൂടില്ല... അതാ ആ പ്രകാശം അടുത്തു വരുന്നു... ഹൃദയമിടിപ്പ് ശരീരത്തിലാകമാനം പ്രതിധ്വനിക്കുന്നു... ശരീരം അതിൽ വിറകൊള്ളുന്നു. അതേ ഇത് മരണമാണ്.. ഡോക്ടർമാർ വിധിച്ച സമയത്തെ അത് തെറ്റിച്ചിട്ടില്ല.. ചെമ്പൻമേട് രക്ഷപ്പെട്ടിരിക്കുന്നു.
കൈ തൊടുന്ന ദൈവം: (ദൈവം പരമമായ അനുഭവിക്കാൻ കഴിയുന്ന ഊർജം)
ലോകമാനമുള്ള 99% മതങ്ങളിലും (മതം ഒരു ചിന്താധാരയെന്ന അർത്ഥത്തിൽ) പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏക ആശയം 'ദൈവം' എന്ന സങ്കൽപ്പമാണ് (നാസ്തിക മതങ്ങളെ മറന്നിട്ടില്ല). പക്ഷെ ദൈവത്തിന്റെ അസ്തിത്വം, നിർവചനം, ഭാവം,ഏക-അനേക സ്വരൂപങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയിലാണ് മിക്ക മതങ്ങൾക്കും ഒത്തു പോകാനാകാതെ വരുന്നത്. ഏകനായ ദൈവം, അനേക രൂപങ്ങളിൽ അവതരിക്കുന്ന ദൈവം , അനിഷേധ്യനായ ദൈവം, കാരുണ്യവാനായ ദൈവം, രക്ഷകനായ ദൈവം എന്നിങ്ങനെ ദൈവ സങ്കൽപ്പം പലരീതിയിൽ കാല ദേശങ്ങൾക്കനുസൃതമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു. അത്തരം വ്യത്യാസങ്ങൾക്ക് അനുസൃതമായാണ് വിവിധ മതവിശ്വാസകളുടെ ജീവിതങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില മനുഷ്യർക്ക് അനുഭവപ്പെട്ട ദൈവാനുഭവത്തിൽ നിന്നാണ് പല മതങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ രൂപീകൃതമായിരിക്കുന്നതെന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന് നബി തിരുമേനി, അബ്രഹാം, മോസസ്, യേശു ദേവൻ, ശ്രീബുദ്ധൻ എന്നിവരുടെയെല്ലാം ദൈവാനുഭവങ്ങൾ. അത്തരം അവതാരങ്ങൾ പറഞ്ഞും പ്രവർത്തിച്ചും പ്രതിഫലിപ്പിച്ച അവരുടെ ദൈവാനുഭവങ്ങൾ വിശ്വാസികൾ, ശിഷ്യൻമാർ, പ്രചാരകർ, അനുയായികൾ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ജനങ്ങളിലൂടെ കാലദേശങ്ങൾ താണ്ടി വിവിധ ചിന്താധാരകളായി, സ്ഥാപനവൽക്കരിക്കപ്പെട്ട് മതമായി മാറി (കൊടി, ചിഹ്നം, ഗ്രന്ഥം, പ്രാർത്ഥനാ സമ്പ്രദായങ്ങൾ, രീതികൾ, നിബന്ധനകൾ എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്ന ജീവിതത്തെ നിർവചിക്കുന്ന ഇന്നത്തെ "മതം" ). ഈ പ്രക്രിയയിൽ പൊതുവായി സംഭവിച്ചു കഴിഞ്ഞ ചിലകാര്യങ്ങൾ എന്തൊക്കെ ആയിരിക്കും?
യഥാർത്ഥ "ദൈവം" അനുഭവമായിരുന്നു. അനുഭവം ദൃശ്യം, ശബ്ദം, ഗന്ധം, സ്പർശം, സ്നേഹം, ഭയം, നിശബ്ദത, അത്ഭുതം, ചിന്ത എന്നിവയുടെ സമ്മിശ്രമായിരുന്നു (പഞ്ചേന്ദ്രീയങ്ങൾക്ക് നിർവചിക്കാൻ കഴിയാത്ത അനുഭവങ്ങളും ഉണ്ട്, ഉദ: ഇലക്ട്രിക് ഷോക്ക്, പ്രണയം).അനുഭവിച്ചറിയുന്നവർ കുറവായിരുന്നു. അനുഭവിച്ചറിഞ്ഞ പലരും വിസ്താര ഭയത്തിനാലോ, ആകെ നിറഞ്ഞു പോയതിനാലോ, അനിർവചനീയമായ മറ്റ് കാരണങ്ങളാലോ നിശബ്ദരായി മാറി. അനുഭവിച്ചറിഞ്ഞവരിൽ ചിലർ ആ അനുഭവം മറ്റുളളവർക്കൂടി ലഭിക്കട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു അവർ പ്രവാചകരായി. പ്രവാചകർ, അവർ അനുഗ്രഹിക്കപ്പെട്ടവരായിട്ടു പോലും തങ്ങളുടെ അനുഭവം പങ്കുവക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ അനുഭവിച്ചിരിക്കണം. (അനുഭവം അറിയേണ്ടത് അത് അനുഭവിച്ച് തന്നെയാണ്. ഊട്ടിയിലെ കുളിരും മരുഭൂമിയിലെ ചൂടും നിർവചനങ്ങളാലൊ, വിശദീകരണങ്ങളാലോ അനുഭവിക്കാൻ കഴിയില്ല, അത് അനുഭവിക്കുക തന്നെ വേണം) അതിനാൽ തന്നെ ദൈവാനുഭം അറിയാനെത്തിയ പലരും കേൾവിക്കാരും, പ്രാസംഗികരും വായനക്കാരുമായി മാറി അവർ അവരുടേതായ കൂട്ടിച്ചേർക്കലുകളും വ്യാഖ്യാനങ്ങളും ചമച്ചു. ആത്മീയമായും, മാനസികമായും, ഭൗതീകമായും മാറ്റങ്ങൾ ഉണ്ടായതിനാൽ ജനം വിശ്വസിച്ചു പക്ഷേ അവർ ദൈവത്തെ അനുഭവിച്ചില്ല.
ചില പ്രവാചകർ വാഖ്യാനങ്ങളും കൂട്ടിച്ചേർക്കലുകളും ജനത്തെ ദൈവത്തിൽ നിന്നകറ്റുമെന്ന് മുൻപേ മനസിലാക്കി. അവർ ദൈവാനുഭവ ലബ്ദിക്കായി അവർത്തിക്കേണ്ട ചിട്ടയായ നിബന്ധനകൾ കൊണ്ടുവന്നു, തന്റെ ജീവിതം കൊണ്ട് തന്നെ ആ വഴികൾ ഉദാഹരിക്കുകയും ചെയ്തു എങ്കിലും പൂർണ ഫലം ഉണ്ടായില്ല. പാഠവും, അദ്ധ്യാപകനും നന്നായിട്ട് കാര്യമില്ലല്ലോ? പഠിതാവിന്റെ ശ്രദ്ധ ലക്ഷ്യത്തിലല്ലങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെ സംഭവിച്ചു. അദ്ധ്യയനം നടന്നുകൊണ്ടിരുന്നു, ഒന്നോ രണ്ടു പേർ ലക്ഷ്യ പ്രാപ്തിയലെത്തി അധികം പേരും തോറ്റു (എല്ലാവർക്കും എല്ലാം മനസിലായി കൊള്ളണമെന്നില്ല). തോറ്റവർ അദ്ധ്യയനത്തെയും അദ്ധ്യാപകരേയും കുറ്റപ്പെടുത്തി...അങ്ങനെയും ചില വ്യാഖ്യാനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. വ്യാഖ്യാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും മതം ശക്തിപ്പെട്ടു. ദൈവം മതത്തിൽ മുങ്ങിപ്പോയി. മതാതീതനായ ദൈവം ഉണ്ടെന്ന് കരുതുന്നതു പോലും തെറ്റായി മാറി. ദൈവത്തെ ഊർജമായി അനുഭവിക്കാൻ കഴിയാതെ പരാജയപ്പെട്ടവർ ദൈവത്തിന് മനുഷ്യന്റെ മാത്രം ഭാവങ്ങൾ നൽകി. അങ്ങനെ ദൈവം കോപിഷ്ടനും, ശിക്ഷകനും, പരിതപിക്കുന്നവനും, ദുർമോഹിയുമാക്കി മാറ്റി.. ആൾദൈവങ്ങളുണ്ടായി, അനുനായികളുമുണ്ടായി.
(തുടരും)

വിഗ്രഹങ്ങൾ
ഇന്ന് ലോകത്ത് നിലനിൽക്കുന്ന പ്രധാന മതങ്ങളായ ഹിന്ദു മതം, ബുദ്ധമതം, ക്രിസ്തു മതം തുടങ്ങി മിക്ക മതങ്ങളിലും ദ്വിമാന അഥവാ ത്രിമാന രൂപങ്ങളെ ആരാധനയുടെ ഭാഗമാക്കിയിട്ടുണ്ട്. നടരാജൻ, അയ്യപ്പൻ, ശ്രീബുദ്ധൻ, യേശുദേവൻ, വിശുദ്ധൻമാർ, ഗുരുക്കൻമാർ തുടങ്ങിയവരുടെ മനുഷ്യ സാദൃശ്യമുള്ള പ്രതിമകളിൽ തുടങ്ങി കുരിശ്, ഓം രൂപം, സർപ്പ രൂപം, മൃഗ രൂപങ്ങൾ, സ്തൂപങ്ങൾ, നിലവിളക്ക്, കണ്ണാടി, ലിംഗം, തറകൾ, വൃക്ഷങ്ങൾ തുടങ്ങിയ മനുഷ്യരൂപമല്ലാത്ത ത്രിമാന രൂപങ്ങൾ വരെ വിഗ്രഹം എന്ന വിഭാഗത്തിൽ പെടുന്നു. ചിത്രങ്ങളെ ദ്വിമാന വിഗ്രഹങ്ങൾ എന്നു നിർവചിക്കാം.
പലപ്പോഴും പല പേരുകളും വാക്കുകളും മനസിൽ ഓർമ്മകളായി കുടിയേറിയിരിക്കുന്നത് ആ പേരുകളുമായി ബന്ധപ്പെട്ടിരിക്കുന്ന മൂർത്തമായ വസ്തുക്കളുടെ ബിംബങ്ങളായിട്ടാകും ഉദാഹരണത്തിന് ഈഫൽ ഗോപുരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് ആ പേര് കേൾക്കുന്ന മാത്രയിൽ ഉണ്ടാകുന്ന ഓർമ്മ (മാനസിക ബിംബം അഥവാ ബിംബങ്ങൾ) എന്നത് അയാൾ കണ്ടു പരിചയിച്ച ചിത്രങ്ങളിലെ ഈഫൽ ഗോപുരത്തിന്റേതായിരിക്കും, നേരിട്ട് ആ ഗോപുരം കണ്ടിട്ടുള്ളവർക്ക് ത്രിമാന രൂപത്തിലും അതിനെ ഓർമ്മിക്കുവാൻ കഴിയുന്നു. ഓർമ്മയിലെ ബിംബങ്ങളെ തന്റെ സവിശേഷമായ ഭാവനയാൽ പുതിയ തലത്തിലേക്ക് കൊണ്ടു പോകാനും മനുഷ്യന് കഴിയും. ഈഫൽ ഗോപുരം തലകീഴായി നിൽക്കുന്നതായും, ചരിഞ്ഞു വീഴുന്നതായും, അതിനു മുകളിൽ മഴ പെയ്യുന്നതായും ഒക്കെ ചിന്തിക്കാൻ ഭാവന എന്ന ശേഷി നമ്മെ സഹായിക്കുന്നു. അതായത് പ്രാഥമികമായി ബിംബവൽക്കരണവും അത് നടന്നുകഴിഞ്ഞാൽ ക്രമാനുഗതമായി അതിനെ ഭാവനയാകുന്ന "അപ്ലിക്കേഷൻ" ഉപയോഗിച്ച് "അനിമേറ്റ് " ചെയ്യാനും മനുഷ്യന് കഴിയുന്നു. ഈഫൽ ഗോപുരം എന്ന പേര് കേൾക്കുന്ന, എന്നാൽ ചിത്രരൂപേണ പോലും ആ ഗോപുരത്തെ ഓർമ്മയായി പതിവു ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിക്ക് (ഉദ: ചെറിയ കുട്ടികൾ, ശരിയായ പഠനാനുഭം ലഭിക്കാത്തവർ തുടങ്ങിയവർ) ''ഈഫൽ ഗോപുരം" എന്ന നാമം കേട്ടതിൽ നിന്ന് അതിന്റെ ഒരു മാനസിക ബിംബം രൂപപ്പെടുത്താൻ കഴിയുമോ എന്നത് അൽപം സംശയകരമായ വസ്തുത തന്നെയാണ്. ഈ സാഹചര്യത്തിൽ പ്രാഥമികമായി തന്നെ അയാൾക്ക് തന്റെ ഭാവനയെ ഉപയോഗപ്പെടുത്തേണ്ടി വരുന്നു. അയാൾ തന്റെ ഭാവനയാകുന്ന ഉപകരണത്താൽ ഒരു മാനസിക ഈഫൽ ഗോപുരം സൃഷ്ടിക്കുന്നു (ബിംബവത്ക്കരണം). പക്ഷേ ഈ ''മാനസിക ഈഫൽ ഗോപുരം" അയാൾ നേരെത്തേ കണ്ടു പരിചയിച്ച എതെങ്കിലും ഒരു ഗോപുരത്തോട് സാമ്യപ്പെടുവാനേ സാദ്ധ്യതയുള്ളു. മാനസികമായി സൃഷ്ടിക്കപ്പെട്ട ഈ ഗോപുരം യഥാർത്ഥ ഈഫൽ ഗോപുരത്തിന്റേതാകാൻ യാതൊരു വഴിയുമില്ല. അയാൾ തന്റെ മാനസിക ഈഫൽ ഗോപുരത്തെ വാക്കുകളാലോ വരകളാലോ രചിച്ചോ, ത്രിമാനമായി ചെതുക്കിയോ വയ്ക്കാത്തിടത്തോളം മറ്റാർക്കും പ്രാപ്യമല്ലാത്ത ഒരു സ്വകാര്യ ബിംബമായി അത് മനസിൽ തുടരും, എഴുതപ്പെടാത്ത ഒരു കവിത എന്നപോലെ.
ഓർമ്മകളെയും അനുഭവങ്ങളേയും മാനസിക ബിംബങ്ങളായി ശേഖരിച്ചിരിക്കുന്നതു പോലെ ഭൗതീകമായ ഒരോ ദ്വിമാന-ത്രിമാന മൂർത്ത ബിംബങ്ങളിലും ഓർമ്മകളും അനുഭവങ്ങളും ശേഖരിക്കപ്പെട്ടിരിക്കുന്നു. അച്ഛൻ എന്ന "വാക്ക് " ഒരാളുടെ മനസിൽ അയാളുടെ മരണപ്പെട്ട അച്ഛനെക്കുറിച്ചുള്ള മാനസിക ബിംബങ്ങൾ (അനുഭവങ്ങളുടെ ഓർമ്മകൾ) സൃഷ്ടിക്കുന്നതുപോലെ തന്നെ അയാളുടെ അച്ഛന്റെ ''ഫോട്ടോഗ്രാഫും" (ദ്വിമാന വിഗ്രഹം) അയാളിൽ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നു. അതായത് അയാളുടെ അച്ഛന്റെ വിഗ്രഹത്തിൽ അയാൾക്കുമാത്രം അനുഭവിക്കാൻ കഴിയുന്ന അച്ഛന്റെ ഓർമ്മകൾ ഉൾക്കൊണ്ടിരിക്കുന്നു. മറ്റൊരു വ്യക്തിയിൽ അത് യാതൊരു ഓർമ്മകളോ, ഭാവങ്ങളൊ ഉണർത്തിയെന്നു വരില്ല. ഇവിടെ അച്ഛൻ എന്ന വാക്ക് " അമൂർത്തവും" ' ഫോട്ടോഗ്രാഫ് ''മൂർത്തവും" ആയ രണ്ട് ചോദകങ്ങളായി വർത്തിക്കുന്നു. മരണപ്പെട്ട ഒരു വ്യക്തിയുടെ ഫോട്ടോഗ്രാഫ് കാണുന്ന സമയത്ത് അയാളുടെ സുഹൃത്തുക്കൾക്ക് ഉളവാക്കുന്ന ഓർമ്മകളും ഭാവങ്ങളും മരണപ്പെട്ട വ്യക്തിയുടെ മകനിൽ ഉളവാക്കുന്ന ഓർമ്മകളിൽ നിന്നും ഭാവങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരിക്കും. അതായത് ഒരു വിഗ്രഹം വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത ഓർമ്മകളും ഭാവങ്ങളും ഉണർത്തുന്നു. വിഗ്രഹങ്ങൾ ചോദകങ്ങൾ ആയി വർത്തിക്കുന്നു എന്നതിലുപരി അവയക്ക് പ്രാപഞ്ചികമായി ഒരേ അനുഭവം എല്ലാവരിലും സൃഷ്ടിക്കുവാൻ കഴിയുന്നില്ല. വിഗ്രഹങ്ങളാകുന്ന ചോദകങ്ങൾ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നു. വിഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ആന്തരികാനുഭവങ്ങൾ അനിർവചനീയവും, വ്യക്തിയുടെ ആർജിതാനുഭവങ്ങളെ മാത്രം ആശ്രയിച്ചുമായിരിക്കും. ഒരു രക്തസാക്ഷിയുടെ ബലികുടീരത്തിൽ അവനെ കുറിച്ചുള്ള ഓർമ്മകൾ (അനുഭവങ്ങളുടെ ബിംബങ്ങൾ) ഉൾക്കൊണ്ടിരിക്കുന്നു. പക്ഷേ അത് അവനെ അറിയുന്ന, അവന്റെ അതേ ചിന്താധാരയുള്ള വ്യക്തികളിൽ മാത്രം പ്രതിഫലിക്കുന്നു. അവനേയും അവന്റെ ചിന്തകളേയും കുറിച്ച് തികച്ചും അപരിചിതനായ ഒരാൾക്ക് അത് പ്രതിഫലിച്ചു കിട്ടണമെന്നില്ല. സഹജമായ ഭാവന അവിടേയും ഫലം ചെയ്യും പക്ഷേ യഥാർത്ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല. നിരീശ്വരവാദികളും, യുക്തിവാദികളുമായ കമ്മ്യൂണിസ്റ്റുകാർ പോലും ബലികുടീരങ്ങളോ, സ്തൂപങ്ങൾ തകർക്കപ്പെടുമ്പോൾ വിലപിക്കുന്നതും, രോക്ഷാകുലരാകുന്നതും അക്കാരണത്താലാണ്. അപ്പോൾ പിന്നെ വിഗ്രഹാരാധകരും അതിനെ എതിർക്കുന്നവരും തമ്മിൽ മാനസിക പൊരുത്തക്കേടുകൾ ഉണ്ടാകുന്നതിൽ അതിശയം ഉണ്ടോ?
(തുടരും)
രണ്ടാം ഭാഗം: വിഗ്രഹങ്ങൾ ആവശ്യക്കാർക്ക് മാത്രം
മൂന്നാം ഭാഗം: അമൂർത്തതയുടെ ഭാവം
നാലാം ഭാഗം: അദ്വൈതം അമൂർത്തമായതിന്റെ ശാസ്ത്രം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)