ഒരാൾ നിരീശ്വരവാദി ആയിരുന്നാൽ അയാൾക്ക് ഒരു ഈശ്വരവിശ്വാസിയേക്കാൾ അധികമായി എന്തെല്ലാം മേന്മകൾ ഉണ്ട് എന്നാണ് അവകാശപ്പെടുന്നത്?
എല്ലാ ഈശ്വരവിശ്വാസികളും നല്ലവരല്ല. എല്ലാ നിരീശ്വരവാദികളും നല്ലവരാണോ?
വിശ്വാസം തികച്ചും വൈകാരികമാണ്, അത് ഈശ്വരനിലാണെങ്കിലും, മനുഷ്യർ തമ്മിലായാലും, അല്ലെങ്കിൽ അചേതനമായ മറ്റെന്തെനോടായാലും ശരി.
ഒരാളുടെ വികാരം മറ്റൊരാളുടേതിൽ നിന്നും തികച്ചും വത്യസ്തമായിരിക്കും. ദുഃഖം, സന്തോഷം, ദേഷ്യം തുടങ്ങിയവ മനുഷ്യന്റെ (മൃഗങ്ങളുടേതും) പൊതു വികാരങ്ങളാണ് എന്ന് പറയുമ്പോഴും ഓരോ വ്യക്തിയും (ജീവിയും) അവ അനുഭവിക്കുന്നതും പ്രകടിപ്പിക്കുന്നതും വ്യത്യസ്ത രീതികളിലും തീവ്രതകളിലുമാണെന്ന് നമുക്കറിയാം. എന്റെ ദുഃഖമാണ് ശരി നിന്റെ ദു:ഖം തെറ്റാണ് എന്ന് എങ്ങനെ പറയാൻ കഴിയും.
യുക്തിചിന്ത തികച്ചും ശാസ്ത്രീമാണ്. അത് ലവലേശം വൈകാരികമല്ല. മാത്രമല്ല അത് കാര്യങ്ങളുടേയും കാരണങ്ങളുടേയും ബന്ധവും അതിന്റെ നിലനിൽപ്പിനേയും മാത്രമാണ് അടിസ്ഥാനമാക്കുന്നത്. ഭാഗ്യമോ നിർഭാഗ്യമോ എന്നു പറയട്ടേ മനുഷ്യരിൽ വൈകാരികചിന്തകളും യുക്തിചിന്തകളും ഒരേ സമയം പ്രവർത്തിക്കുന്നു. ഉദാഘരണത്തിന് 'മഴ'എന്ന സങ്കൽപ്പം എടുക്കാം. മഴയുണ്ടാകുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം അത് ദേവൻമാരുടെ വിയർപ്പോ മറ്റെന്തെങ്കിലുമോ ആണ് എന്ന് ഇപ്പോൾ ആരും അവകാശപ്പെടില്ല. അതാണ് മഴയുടെ യുക്തി, ഇപ്പോൾ മഴ പെയ്യുമോ ഇല്ലയോ എന്നതും യുക്തി തന്നെ. എന്നാൽ നിലാവിൽ പെയ്തിറങ്ങുന്ന മഴയിൽ പ്രണയം മൊട്ടിടുന്നുവെങ്കിൽ അതിന് കാരണം മഴയെന്ന വികാരമാണ്. ഇതു പോലെ എല്ലാ ഭൗതീക വസ്തുക്കളിലും പ്രവർത്തനങ്ങളിലും മനുഷ്യർക്ക് ഒരേ സമയം യുക്തിയും വൈകാരികതയും ദർശിക്കാൻ കഴിയും. യുക്തിയേ ധ്യാനിക്കുന്നവർ യുക്തിചിന്തകരും, വൈകാരികതയെ ധ്യാനിക്കുന്നവർ കലാകാരനോ, കവിയോ അല്ലങ്കിൽ ഒരു ഭക്തനോ ആയി മാറാവുന്നതാണ്.
വികാരങ്ങൾക്ക് യുക്തിഭദ്രമാകാൻ കഴിയും, അതായത് എന്റെ സന്തോഷം അല്ലെങ്കിൽ ദുഃഖം എങ്ങനെ പ്രകടിപ്പിക്കാം എന്നത് എന്റെ വൈകാരിക ചിന്തകൾക്ക് നിയന്ത്രിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. വളരെ അടുപ്പമുള്ള വ്യക്തിയുടെ വിയോഗത്തിൽ നിങ്ങൾ പൊട്ടിക്കരഞ്ഞില്ലെന്നു വരാം പക്ഷേ അതിലും തീവ്രമായ മൗനം നിങ്ങളെ മാനസികമായി അമർത്തി ഞെരിക്കുന്നുണ്ടായിരിക്കും. എന്നാൽ യുക്തിക്ക് ഒരിക്കലും വൈകാരികതയിലേക്ക് കയറി ചെല്ലാൻ ആകില്ല. ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കരഞ്ഞാലോ പിഴിഞ്ഞാലോ കിട്ടില്ല. അതിന് യുക്തിപ്രയോഗിക്കുക മാത്രമേ രക്ഷയുള്ളു. യുക്തി മാത്രം പ്രവർത്തിക്കുന്ന തലയുള്ള ഒരാളേയും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അത് ഒരു റോബോട്ട് ആകാനെ വഴിയുള്ളു. റോബോട്ടിക്സിലെ കീറാമുട്ടി ഇപ്പോഴും 'വികാരങ്ങൾ' തന്നെയാണെന്ന് തോന്നുന്നു. വൈകാരികതക്ക് ഒരാളുടെ ഓർമ്മ ശക്തിയിൽ വലിയ പങ്കുണ്ട്. ഒൻപതാം ക്ലാസിൽ പഠിച്ച മലയാളം കവിത, പാഠപുസ്തകത്തിലെ ചിത്രങ്ങൾ എന്നിവ നിങ്ങൾ ഓർക്കുന്നുണ്ടാവാം, എന്നാൽ അതേ ക്ലാസിൽ പഠിച്ച തെർമോഡൈനാമിക്സ് നിയമങ്ങൾ നിങ്ങൾ ഓർക്കുന്നുവോ? വൈകാരികത ചാലിച്ച യുക്തിചിന്തകൾ ദീർഘനാൾ നീണ്ടു നിൽക്കും എന്നത് അനുഭവവേദ്യമാണ്.
മറ്റു വികാരങ്ങളെ പോലെ തന്നെ ഭക്തി എന്നതും തികച്ചും വൈകാരിക ചിന്തയാണ്. ഭക്തി എന്നതിൽ സ്നേഹം, ബഹുമാനം, വിശ്വാസം, വിരഹം അങ്ങനെങ്ങനെ എന്തൊക്കയോ ചില പ്രാഥമിക അല്ലെങ്കിൽ ദിദ്വീയ വികാരങ്ങൾ നിർവചിക്കാനാകാത്ത അനുപാതത്തിൽ കലർന്നിരിക്കുന്നു എന്ന് ഞാൻ എന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നു. നിങ്ങൾക്ക് അത് എങ്ങനെയാണെന്നോ, എത് തീവ്രതയിലാണന്നോ, അല്ലെങ്കിൽ അങ്ങനെയൊന്ന് ഉണ്ടോ എന്നു പോലും എനിക്കറിയില്ല. അതിനെ എനിക്ക് യുക്തികൊണ്ട് മനസിലാക്കാനാകുന്നില്ല. ഹോർമോണുകളുടേയും, ചുറ്റുപാടുകളുടേയും ശാസ്ത്രീയ ബന്ധം അപഗ്രഥിച്ച് അവയെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥിതീകരിച്ച് യുക്തിപരമായ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞേക്കും എങ്കിലും വൈകാരികമായ ആ ചിന്ത അത് അങ്ങനെ തന്നെ അനുഭവിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി യുക്തിപരമായ ഒരു നിർവചനത്തിനും നൽകാൻ കഴിയുന്നില്ല എന്നതാണ് സത്യം. ഇലക്ട്രിക് കറണ്ടിനേക്കുറിച്ച് സർവ്വവും പഠിച്ച് പ്രബന്ധം തയ്യാറാക്കുന്നതും കറണ്ടടിക്കുന്നതും തമ്മിലുള്ള വ്യത്യാസം യുക്തിയും ഭക്തിയും തമ്മിലുണ്ട്. ഒരു ഭക്തന് യുക്തികൂടി ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മതി. യുക്തി കൊണ്ട് ഒരിക്കലും ഭക്തിയേ മറികടക്കാൻ ആകില്ല. കാരണം യുക്തിക്ക് കാര്യവും അതിന്റെ കാരണവും വേണം, ഭക്തിക്ക് അതിന്റെ രൂപപ്പെടലിന് വ്യക്തിപരമായ ഓർമ്മകൾ, അനുഭവങ്ങൾ മുതലായ അരൂപ ഇഷ്ടികകൾ മാത്രം മതിയാകും.
ദൈവമില്ല എന്ന് നിങ്ങൾക്ക് യുക്തിസഹമായി വാദിക്കാനാകും പക്ഷേ, ഉണ്ടെന്നോ ഇല്ലന്നോ നിങ്ങൾക്ക് പോലും തെളിയിക്കാനാകാത്ത ഒരു സങ്കൽപത്തെ ഒരാൾ പ്രണയച്ചാൽ, ആ പ്രണയത്തിനുമേൽ അയാൾ ധ്യാനിച്ചാൽ, ആ സങ്കൽപ്പത്തിൽ അയാൾ അലിയനാഗ്രഹിച്ചാൽ നിങ്ങൾക്ക് അയാളെ തടയാൻ കഴിയില്ല. കാരണം അയാളുടെ ദൈവം തികച്ചും വൈകാരികമാണ്. നിങ്ങൾക്ക് ഒരാളുടെ സന്തോഷം തെറ്റാണ് എന്ന് പറയാനാകാത്തതുപോലെ, ദുഃഖം അരുത് എന്ന് ശാസിക്കാനാകാത്തപോലെ, പ്രണയത്തെ തടയാൻ അർഹത ഇല്ലാത്തതുപോലെ തന്നെ അയാളുടെ ഭക്തിയേയും തടയാനാകില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ